എന്‍റെ കാലുകളെ നിങ്ങള്‍ കൂട്ടികെട്ടുമ്പോള്‍ ???
ഒന്നോര്‍ക്കുക ഇനിയും ഏറെ സഞ്ചരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന എന്‍റെ പാദങ്ങളുടെ ചലനതെയാണ് നിങ്ങള്‍ ഈ നാട കൊണ്ട് ബന്ധിക്കുന്നത്.
എന്‍റെ കണ്ണുകളെ നിങ്ങള്‍ തിരുമി അടക്കുമ്പോള്‍ ???
മറക്കാതിരിക്കുക അത് ഇപ്പോളും തുറന്നു നില്‍ക്കുന്നത് കണ്ടു തീരാത്ത ലോകത്തിന്‍റെ വിസ്മയതെയും മനോഹാരിതയും ഇനിയും ആസ്വവതിക്കാനുള്ള അതിന്‍റെ ആഗ്രഹതെയാണ് നിങ്ങള്‍ ഇപ്പോള്‍ അടക്കാന്‍ ശ്രമിക്കുന്നത്.
എന്‍റെ കൈകളെ നിങ്ങള്‍ കൂട്ടി ബന്ധിക്കുമ്പോള്‍ ???
അത് അകലുന്നത് കാണുമ്പോള്‍ ചിന്തിക്കുക,ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ട് എന്ന് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്.
എന്‍റെ ശരീരത്തിന്‍റെ മരണം നിങ്ങള്‍ ഉറപ്പിക്കുമ്പോള്‍
മഞ്ചത്തില്‍ ഏറ്റുമ്പോള്‍ എന്‍റെ ആത്മാവ് പിടക്കുന്നത് ???
ജീവിച്ചു കൊതി തീരാത്ത എന്‍റെ ആഗ്രഹങ്ങളെയും ഫലം കായിക്കാത്ത എന്‍റെ സ്വപ്നങ്ങളെയും ഓര്‍ത്താണ്.ഇനി എന്‍റെ ഈ ജന്മത്തിന്‍റെ ബാക്കി പത്രം മരണം കൊണ്ട് വരുന്ന ഓര്‍മയാണ്.
ചരിത്രത്തില്‍ എഴുതപെടാതെ പോയ ഒരു ജീവന്‍റെ ബാക്കി പത്രം.വരും കാലം നിശ്ചയം ആയി മറക്കുന്ന എന്‍റെ ജീവനാണ് കഥയാണിത് .
ആരും അറിയപെടാതെ പോയ,അല്ലെങ്കില്‍ ഒന്നും എഴുതി ചേര്‍ക്കാനില്ലാത്ത എന്‍റെ ജീവന്‍റെ ചരിത്രം,അതാണ് എന്‍റെ മരണം.
മഞ്ചല്‍ അടഞ്ഞു , ശരീര൦ മണ്ണില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആത്മാവ് പിന്നെയും പറഞ്ഞു.....
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് ഇവിടെ മാത്രമാണ്....
ഈ ഭൂമിയില്‍....
ബാക്കി വെച്ച യാത്രയുടെ പൂര്‍കത്തീരണത്തിനും, കാണാത്ത കാഴ്ചയുടെ മായ ജാലത്തിനും ...
ചെയ്യാനുള്ള നന്മ പ്രവര്‍ത്തികളുടെഅണയാത്ത നാളമായ്.....
മുഴക്കാന്‍ മറന്നു പോയ നീതിയുടെ ശബ്ദവുമായ്...
അകാലത്തില്‍ പൊലിഞ്ഞ സ്വപ്നത്തിന്‍റെ സാക്ഷാല്‍കാരതിനായ് ....
അടുത്ത് ഒരു മരണം വരുന്നതിനു മുന്‍പ്....
ലോകത്തിന്‍റെ താളുകളില്‍ എഴുതിച്ചേര്‍ത്ത് .....
തലമുറകളുടെ മരിക്കാത്ത ഓര്‍മകളായി ജീവിക്കാന്‍.....
ഇനിയൊരു ജീവിതം ഇവിടെ തന്നെ...
മരിക്കാന്‍ തീരെ ആഗ്രഹമില്ലാത്തവന്‍റെ ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം. പക്ഷെ ഒരിക്കല്‍ മരണം വിളിക്കുമ്പോള്‍, ആയുസിന്‍റെ അവസാന കെട്ടലുകള്‍ നടക്കു൦ അപ്പോള്‍ ആത്മാവ് സ്വയം പറയുന്നത് ഞാന്‍ കേട്ടത്.(ഭൂമിയെയും സുന്ദരമായി കാണുകയും പരിപാലിക്കുകയും ഇവിടത്തെ ജിവജലങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ആത്മാവ്)
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കുക..മരണം വിളിപ്പാടകലെ .ഏത് നിമിഷവും ഇത് പോലെ നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്‍കര്‍മ്മങ്ങൾ ചെയ്യുക എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഈ ലോകത്തോട് വിട പറയാം....

No comments:
Post a Comment