Saturday, March 21, 2015

St Joseph's Prayer March 19



On the March 19 feast of St. Joseph, Catholics honor him with an age-old tradition called St. Joseph’s table. History has it the tradition began on the Italian island of Sicily. There was a drought that ruined harvest and caused a famine. The Sicilians prayed to Saint Joseph, the Patron Saint of the Family and prayers were answered when the famine and the drought receded. In the finest Italian heritage, homage to St. Joseph comes in the form of food and celebration. Over the years many different types of foods have joined the traditional collage that today is known as St. Joseph’s table – all done in the theme of bounty food for all.

Friday, March 20, 2015

Summer Health Tips


                                                         Summer Health Tips



Stay cool and hydrated. While enjoying the sun and outdoors, protect yourself from overexposure to sunlight by wearing a hat and using natural sunscreens without excessive chemicals.  Keep up or begin an exercise program. Aerobic activity is important for keeping the heart strong and healthy. Enjoy Nature's bounty fresh seasonal fruits and vegetables at their organic best. Relax and breathe. You've been working hard. This is the season to slow the pace a bit and absorb the light that stimulates your hormonal message center. Leave your cell phone at home or take a week off from TV.

Tuesday, March 17, 2015

പുനർജന്മം

ഒരു പരുന്തിന്റെ ശരാശരി ആയുസ്സ് 70 വയസ്സാണ്. പക്ഷേ അത്രയും കാലം ജീവിക്കണമെങ്കിൽ അവയ്ക്ക് കടുത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. സാധാരണ 40 വയസ്സ് ആകുമ്പോൾ തന്നെ ഇരയെ പിടിക്കാൻ സഹായിച്ചിരുന്ന കൂർത്ത നിളമുള്ള നഖങ്ങൾ വളർന്ന് വളഞ്ഞ് വഴങ്ങാതെ വരും, കത്തിയേക്കാൾ മൂർച്ചയുള്ള കൊക്കുകൾ താഴേക്ക് വളഞ്ഞ് തന്റെ തന്നെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും, പറക്കാനുള്ള കുതിരശക്തി പകർന്ന് നൽകിയ ചിറകുകൾ കട്ടികൂടി ഭാരം താങ്ങാനാകാതെ നെഞ്ചിനോടൊട്ടിപ്പിടിക്കും, ചിറകുകൾ വിടർത്തി പറക്കാനുള്ള കഴിവ് നഷ്ടമാകും.

ഇങ്ങനെ ആസന്നമായ മരണത്തിൽ നിന്നും രക്ഷ നേടാൻ പിന്നെ ഒറ്റവഴിയേ ഈ പക്ഷി രാജാവിന്റെ മുന്നിൽ ഉണ്ടാകു. വേദനാജനകമായ ഒരു പരിവർത്തനം. അതിനായി അവൻ പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക് പറന്നെത്തും. തുടർന്ന് പാറയിൽ തുടർച്ചയായി ഉരച്ചും തട്ടിയും അസഹ്യമായ വേദന സഹിച്ച് ആ കൊക്കുകൾ ഇളക്കി മാറ്റും. തുടർന്ന് പുതിയ കൊക്കുകൾ മുളയ്ക്കുന്നതുവരെ ഭക്ഷണം പോലും കഴിക്കാനാകാതെ കാത്തിരിക്കും.

അടുത്തഘട്ടത്തിൽ ചുണ്ടുകൊണ്ട് നഖങ്ങൾ പിഴുതുമാറ്റും, പുതിയ നഖങ്ങൾ വളർന്ന് കഴിയുമ്പോൾ പഴയ ചിറകുകൾ പറിച്ചുമാറ്റും. തുടർന്ന് 5 മാസത്തെവേദന നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ ഒരു പുനർജന്മം… തുടർന്ന് 30 വർഷം കൂടി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയുള്ള ആകാശഗമനത്തിന് തുടക്കം ആകും.

പരുന്തിന്റെ ഈ ജീവിതയാഥാർത്ഥ്യം നമ്മൾ മനുഷ്യരെ പഠിപ്പിക്കുന്ന പാഠം ഇതാണ്, ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടത്തിൽ നമുക്കും വേണം ഒരു പരിവർത്തനം, അതിജീവനത്തിനു വേണ്ടിയുള്ള പരിവർത്തനം. ജീവിതത്തിന്റെ യാത്രയെ തടസ്സപ്പെടുത്തുന്ന അപ്രിയ ഓർമ്മകളെ ഇളക്കി മാറ്റി ദൂരത്തെറിയാം, പിന്നോട്ട് വലിക്കുന്ന നിഷേധ മനോഭാവത്തെ പിഴുത് മാറ്റാം, ലക്ഷ്യത്തിലേക്ക് മുന്നേറാൻ നമുക്ക് തടസ്സമാകുന്ന ഏകപക്ഷീയ ചിന്താധാരകളെ പറിച്ച് കളയാം. കഴിഞ്ഞ കാലത്തെ മാറാപ്പുകളിൽ നിന്നും സ്വതന്ത്രമായി ഇന്നിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാം. ഒരു പക്ഷി രാജാവിനെ പോലെ നമുക്ക് പുതിയ ആകാശങ്ങൾ തേടി ഉയർന്ന് പറക്കാം.

                                                                     

Friday, March 13, 2015

Tuesday, March 10, 2015

Bilimbi Fruits In Kitchen Garden - Arthunkal

                                             
                                            Bilimbi Fruits In Kitchen Garden - Arthunkal

Thursday, March 5, 2015

നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഈ ലോകത്തോട്‌ വിട പറയാം

എന്‍റെ കാലുകളെ നിങ്ങള്‍ കൂട്ടികെട്ടുമ്പോള്‍ ???
ഒന്നോര്‍ക്കുക ഇനിയും ഏറെ സഞ്ചരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന എന്‍റെ പാദങ്ങളുടെ ചലനതെയാണ് നിങ്ങള്‍ ഈ നാട കൊണ്ട് ബന്ധിക്കുന്നത്.
എന്‍റെ കണ്ണുകളെ നിങ്ങള്‍ തിരുമി അടക്കുമ്പോള്‍ ???

മറക്കാതിരിക്കുക അത് ഇപ്പോളും തുറന്നു നില്‍ക്കുന്നത് കണ്ടു തീരാത്ത ലോകത്തിന്‍റെ വിസ്മയതെയും മനോഹാരിതയും ഇനിയും ആസ്വവതിക്കാനുള്ള അതിന്‍റെ ആഗ്രഹതെയാണ്‌ നിങ്ങള്‍ ഇപ്പോള്‍ അടക്കാന്‍ ശ്രമിക്കുന്നത്.

എന്‍റെ കൈകളെ നിങ്ങള്‍ കൂട്ടി ബന്ധിക്കുമ്പോള്‍ ???

അത് അകലുന്നത് കാണുമ്പോള്‍ ചിന്തിക്കുക,ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ട് എന്ന് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്.
എന്‍റെ ശരീരത്തിന്‍റെ മരണം നിങ്ങള്‍ ഉറപ്പിക്കുമ്പോള്‍
മഞ്ചത്തില്‍ ഏറ്റുമ്പോള്‍ എന്‍റെ ആത്മാവ് പിടക്കുന്നത്‌ ???

ജീവിച്ചു കൊതി തീരാത്ത എന്‍റെ ആഗ്രഹങ്ങളെയും ഫലം കായിക്കാത്ത എന്‍റെ സ്വപ്നങ്ങളെയും ഓര്‍ത്താണ്.ഇനി എന്‍റെ ഈ ജന്മത്തിന്‍റെ ബാക്കി പത്രം മരണം കൊണ്ട് വരുന്ന ഓര്‍മയാണ്.
ചരിത്രത്തില്‍ എഴുതപെടാതെ പോയ ഒരു ജീവന്‍റെ ബാക്കി പത്രം.വരും കാലം നിശ്ചയം ആയി മറക്കുന്ന എന്‍റെ ജീവനാണ് കഥയാണിത് .
ആരും അറിയപെടാതെ പോയ,അല്ലെങ്കില്‍ ഒന്നും എഴുതി ചേര്‍ക്കാനില്ലാത്ത എന്‍റെ ജീവന്‍റെ ചരിത്രം,അതാണ്‌ എന്‍റെ മരണം.
മഞ്ചല്‍ അടഞ്ഞു , ശരീര൦ മണ്ണില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആത്മാവ് പിന്നെയും പറഞ്ഞു.....

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് ഇവിടെ മാത്രമാണ്....
ഈ ഭൂമിയില്‍....
ബാക്കി വെച്ച യാത്രയുടെ പൂര്‍കത്തീരണത്തിനും, കാണാത്ത കാഴ്ചയുടെ മായ ജാലത്തിനും ...
ചെയ്യാനുള്ള നന്മ പ്രവര്‍ത്തികളുടെഅണയാത്ത നാളമായ്.....
മുഴക്കാന്‍ മറന്നു പോയ നീതിയുടെ ശബ്ദവുമായ്...
അകാലത്തില്‍ പൊലിഞ്ഞ സ്വപ്നത്തിന്‍റെ സാക്ഷാല്‍കാരതിനായ് ....
അടുത്ത് ഒരു മരണം വരുന്നതിനു മുന്‍പ്....
ലോകത്തിന്‍റെ താളുകളില്‍ എഴുതിച്ചേര്‍ത്ത് .....
തലമുറകളുടെ മരിക്കാത്ത ഓര്‍മകളായി ജീവിക്കാന്‍.....
ഇനിയൊരു ജീവിതം ഇവിടെ തന്നെ...

മരിക്കാന്‍ തീരെ ആഗ്രഹമില്ലാത്തവന്‍റെ ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം. പക്ഷെ ഒരിക്കല്‍ മരണം വിളിക്കുമ്പോള്‍, ആയുസിന്‍റെ അവസാന കെട്ടലുകള്‍ നടക്കു൦ അപ്പോള്‍ ആത്മാവ് സ്വയം പറയുന്നത് ഞാന്‍ കേട്ടത്.(ഭൂമിയെയും സുന്ദരമായി കാണുകയും പരിപാലിക്കുകയും ഇവിടത്തെ ജിവജലങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ആത്മാവ്)
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കുക..മരണം വിളിപ്പാടകലെ .ഏത് നിമിഷവും ഇത് പോലെ നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്‍കര്‍മ്മങ്ങൾ ചെയ്യുക എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഈ ലോകത്തോട്‌ വിട പറയാം....