Sunday, October 14, 2012

Month of Rosary








അമ്മ തന്‍ വാത്സല്യം കൊതിക്കുന്ന നേരത്ത്

അമ്മയായി നീ എന്നെ മാറില്‍ ചേര്ത്തി ല്ലേ

എകാന്തമാം തീരത്ത് ഒറ്റക്കിരുന്നപ്പോള്‍

അമ്മേ നിയെന്‍ കളി കൂട്ടുകാരി ആയില്ലേ

സ്വര്ഗ്ഗിത്തിലിരിക്കും താതനിലേക്കെത്താന്‍

അമ്മേ നിയെനിക്കൊരു കൊണിപടി ആയില്ലേ

താതനോടായിയെന്‍ തെറ്റുകള്‍ ചൊല്ലിടുമ്പോള്‍

കരുണക്കായി നിയെന്‍ പക്ഷം ചേര്ന്നിലല്ലേ
പിശാചിന്‍ പീഡകള്‍ ഏറുന്ന നേരത്ത്
അമ്മേ നിന്‍ നീലാങ്കിയാലെന്നെ പൊതിഞ്ഞില്ലേ
ഇത്രയും സ്നേഹം നീ ഏകി നീ ഞങ്ങളെ
താതന്‍ തന്‍ സവിധെ ചേര്ത്തി ടുന്നു...





നന്മ നിറഞ്ഞ മറിയമേ സ്വസ്തി ..........നമുക്ക് മനസ്സില് ഉരുവിട്ട് കൊണ്ടിരിക്കാം .അങ്ങിനെ പ്രാര്ത്ഥനകള് മനോഹരമായ മുത്തുക ളാക്കി മാറ്റാം.ആ മുത്തുകള് കോര്ത്തെടുത്തു മനോഹരമായ ഒരു ജപമാല തീര്ക്കാം


നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും,…

ജപമാല ചൊല്ലുന്നവർക്ക് മാതാവ് വാഗ്ദാനം ചെയ്യുന്ന അനുഗ്രഹങ്ങൾ



1.ജപമാല നരകത്തിനെതിരെ ശക്തിയേറിയ രക്ഷാകവചമാകുന്നു.ഇത് തിന്മയെ നശിപ്പിക്കുകയും പാപത്തെ ലഘുവാക്കുകയും മതനിന്ദയെ തോല്പിക്കുകയും ചെയ്യുന്നു.

2. ജപമാല സദ്ഗുണങ്ങളും സൽപ്രവർത്തികളും വളരുവാൻ കാരണമാകുന്നു.

3. ജപമാല ചൊല്ലി സ്വയം അർപ്പിക്കുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകുകയില്ല.

4. ജപമാല ഭക്തിപൂർവ്വം ചൊല്ലുന്നവർ കൂദാശകൾ കൂടാതെ മരിക്കുകയില്ല.

5. ജപമാല ഭക്തിയുള്ളവർ സ്വർഗ്ഗത്തിൽ വലിയ ആനന്ദം അനുഭവിക്കും.

6. ജപമാല ഭക്തിയുള്ള ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാൻ വീണ്ടെടുക്കും.

7. ജപമാല വഴി ചോദിക്കുന്നതെല്ലാം നൽകപ്പെടും.

8. ജപമാല ഭക്തി പ്രചരിപ്പിക്കുന്നവർക്ക് അവരുടെ ആവശ്യങ്ങളിൽ എന്റെ സഹായം ഉണ്ടായിരിക്കും.

9. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർ മുഴുവൻ എന്റെ മക്കളും ഈശോയുടെ സഹോദരങ്ങളുമാകുന്നു.

10.ഏത് തിന്മയ്ക്കെതിരെയുമുള്ള സജീവ ആയുധവും അനശ്വര ജീവിതത്തിന്റെ മുൻ അടയാളവും ആയിരിക്കും ജപമാല.




Tag: st marys parays, october, prayer for st mary, prayer in malayalam





No comments:

Post a Comment