Showing posts with label st joseph prayer. Show all posts
Showing posts with label st joseph prayer. Show all posts

Tuesday, March 19, 2013

St. Joseph Pray for Us...........



ഞങ്ങളുടെ മധ്യസ്ഥനയായ യൌസേപ്പു് പിതാവേ....അങ്ങയുടെ സംരക്ഷണം എത്ര വലുതാണെന്നും എത്ര ശക്തമാണെന്നും ഞാനറിയുന്നു. ദൈവത്തിന്‍റെ സിംഹാസനത്തിനും മുന്നില്‍ എന്‍റെ എല്ലാ ആവിശ്യങ്ങളും ആഗ്രഹങ്ങളും സമര്‍പ്പിക്കണമേ. അങ്ങയുടെ ശക്തമായ മാധ്യസ്ഥതയാല്‍ ,അങ്ങയുടെ പരിശുദ്ധ പുത്രന്‍ വഴി എനിക്ക് അനുഗ്രഹങ്ങള്‍ ചൊരിയണമേ. ഏറ്റവും സ്നേഹമുള്ള പിതാവേ അങ്ങ് എന്നോട് കാണിക്കുന്ന സ്നേഹത്തിനു ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. എന്‍റെ യൌസേപ്പു് പിതാവേ...അങ്ങയുടെ കൈകളില്‍ വിശ്രമിക്കുന്ന ഈശോയേ വിളിച്ചുണര്‍ത്തി ശല്ല്യപ്പെടുത്തണമെന്നു അഭ്യര്‍ഥിക്കാനുള്ള ശക്തി എനിക്കില്ല.പകരം എന്‍റെ നാമത്തില്‍ അവനെ മെല്ലെ സ്പര്‍ശിച്ചു അവന്‍റെ നെറുകയില്‍ എനിക്ക് വേണ്ടി ചുംബിക്കണമേ. എന്‍റെ മരണസമയത്ത് ഈ ചുംബനം എനിക്ക് തിരിച്ചു നല്‍കണമെന്നു അവനോട് അഭ്യര്‍ഥിക്കണമേ. നല്ല മരണത്തിന്‍റെ മധ്യസ്ഥ ,ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ .... ആമ്മേന്‍