Showing posts with label christian prayers. Show all posts
Showing posts with label christian prayers. Show all posts

Monday, July 16, 2012

ഒരു മാതാവിനെപ്പോലെ എന്നെ നടത്തുന്ന ......


പ്രാര്‍ത്ഥന:
കരുണാസമ്പന്നനായ കര്‍ത്താവേ,

അങ്ങ് എനിക്ക് നല്കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കായും ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സകല അനുഗ്രഹങ്ങളുടെയും ഉറവിടമാകുന്നുവല്ലോ. ഒരു മാതാവിനെപ്പോലെ എന്നെ നടത്തുന്ന അങ്ങയുടെ കരങ്ങളില്‍ എന്നെ സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങ് എന്റെ കുറവുകള്‍ എല്ലാം ക്ഷമിക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങളാല്‍ എന്നെ നിറയ്ക്കേണമേ. എല്ലാ അനുഗ്രഹങ്ങളും സമ്പൂര്‍ണ്ണമായി പ്രാപിച്ച് ജീവിപ്പാന്‍ എന്നെ സഹായിക്കേണമേ.
മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേന്‍.