May God Bless You Forever
പാതകൾ ഏറെ പിന്നിട്ടൊരെൻ,
പാദം കഴുകിടാൻ ഞാൻ യോഗ്യനോ..
പാപവഴികളിൽ തേടി സുഖമെന്നും, അനു,
താപമിന്നെന്നിൽ നിറഞ്ഞിടുന്നു.
ഭൂതകാലമെന്നിൽ തീര്ക്കുന്നു വേദന,
ബോധമോടെ ഞാൻ ചെയ്ത പാപങ്ങളാൽ
ഭാവിയിലെങ്കിലും നന്നായി ജീവിക്കാൻ
പാപി ഞാൻ ഏറെ കൊതിച്ചിടുന്നു.
എൻപാദം കഴുകിടാൻ നീയണഞ്ഞീടവേ
നിൻപാത വിട്ടത് ഞാൻ ഓർത്തിടുന്നു..
ഇരുളിന്റെ വഴിയിൽ വീണൊരെൻ മനസിന്റെ
ഇരുൾ മാറ്റും പൊരുളായി നീ വന്നിടുന്നു.
എന്ത് ഞാനേകിടും, എൻ പാദം കഴുകുമ്പോൾ,
സ്വന്തമായി ഒന്നുമേ ഇല്ലാത്ത പാപി ഞാൻ
വെന്തു നീറുന്നൊരു ആത്മാവിനെയിന്നു നീ
ചന്തമേറുന്നോരു പൂവാക്കി മാറ്റണേ.
Holy Thursday
പാദം കഴുകിടാൻ ഞാൻ യോഗ്യനോ..
പാപവഴികളിൽ തേടി സുഖമെന്നും, അനു,
താപമിന്നെന്നിൽ നിറഞ്ഞിടുന്നു.
ഭൂതകാലമെന്നിൽ തീര്ക്കുന്നു വേദന,
ബോധമോടെ ഞാൻ ചെയ്ത പാപങ്ങളാൽ
ഭാവിയിലെങ്കിലും നന്നായി ജീവിക്കാൻ
പാപി ഞാൻ ഏറെ കൊതിച്ചിടുന്നു.
എൻപാദം കഴുകിടാൻ നീയണഞ്ഞീടവേ
നിൻപാത വിട്ടത് ഞാൻ ഓർത്തിടുന്നു..
ഇരുളിന്റെ വഴിയിൽ വീണൊരെൻ മനസിന്റെ
ഇരുൾ മാറ്റും പൊരുളായി നീ വന്നിടുന്നു.
എന്ത് ഞാനേകിടും, എൻ പാദം കഴുകുമ്പോൾ,
സ്വന്തമായി ഒന്നുമേ ഇല്ലാത്ത പാപി ഞാൻ
വെന്തു നീറുന്നൊരു ആത്മാവിനെയിന്നു നീ
ചന്തമേറുന്നോരു പൂവാക്കി മാറ്റണേ.
Holy Thursday
No comments:
Post a Comment