Friday, March 29, 2013

പെസഹാ ആശംസകൾ...





May God Bless You Forever

പാതകൾ ഏറെ പിന്നിട്ടൊരെൻ,
പാദം കഴുകിടാൻ ഞാൻ യോഗ്യനോ..
പാപവഴികളിൽ തേടി സുഖമെന്നും, അനു,
താപമിന്നെന്നിൽ നിറഞ്ഞിടുന്നു.

ഭൂതകാലമെന്നിൽ തീര്ക്കുന്നു വേദന,
ബോധമോടെ ഞാൻ ചെയ്ത പാപങ്ങളാൽ
ഭാവിയിലെങ്കിലും നന്നായി ജീവിക്കാൻ
പാപി ഞാൻ ഏറെ കൊതിച്ചിടുന്നു.

എൻപാദം കഴുകിടാൻ നീയണഞ്ഞീടവേ
നിൻപാത വിട്ടത് ഞാൻ ഓർത്തിടുന്നു..
ഇരുളിന്റെ വഴിയിൽ വീണൊരെൻ മനസിന്റെ
ഇരുൾ മാറ്റും പൊരുളായി നീ വന്നിടുന്നു.

എന്ത് ഞാനേകിടും, എൻ പാദം കഴുകുമ്പോൾ,
സ്വന്തമായി ഒന്നുമേ ഇല്ലാത്ത പാപി ഞാൻ
വെന്തു നീറുന്നൊരു ആത്മാവിനെയിന്നു നീ
ചന്തമേറുന്നോരു പൂവാക്കി മാറ്റണേ.






 Holy Thursday

ഇതാ ഇതാ കുരിശുമരം






ഇതാ ഇതാ കുരിശുമരം, 

ഇതിലാണു ലോകൈക രക്ഷകന്‍ 

മരണം വരിച്ചതീ മന്നിന്നായി....

വരുവിന്‍ വണങ്ങാം ആരാധിക്കാം... 

വരുവിന്‍ വണങ്ങാം ആരാധിക്കാം....
രക്ഷാകരമായ വെള്ളിയാഴ്ച.
കുരിശിന്റെ ചുവട്ടില്‍, 
പരിശുദ്ധ അമ്മയോടൊപ്പം, ഞാനും....


നന്മ സംപൂർണനായ എന്റെ ദൈവമേ, പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും നിരന്തരം അങ്ങയെ സ്തുതിക്കുന്ന സ്വർഗ്ഗ രാജ്യത്തിൽ ഞാനും എത്തുവാൻ എന്നെ സഹായിക്കണമേ..

Tags: Good Friday , Dukka Velli, Dukka Velli prayers, Dukka Velli wishes

Thursday, March 21, 2013

21 st March 2013





Achen ennum jeevikkunnu ente ormakalil....
Orikkal koodi ente swapanthil vannathinu nanni 
achen nu priya petta kattan chaya  njan undakki tharam ennu parajappol
athu ethra venagilum kudikkam enna chirikkunna mugham enik sathosham thannu kurachu neram egilum!!

Tuesday, March 19, 2013

St. Joseph Pray for Us...........



ഞങ്ങളുടെ മധ്യസ്ഥനയായ യൌസേപ്പു് പിതാവേ....അങ്ങയുടെ സംരക്ഷണം എത്ര വലുതാണെന്നും എത്ര ശക്തമാണെന്നും ഞാനറിയുന്നു. ദൈവത്തിന്‍റെ സിംഹാസനത്തിനും മുന്നില്‍ എന്‍റെ എല്ലാ ആവിശ്യങ്ങളും ആഗ്രഹങ്ങളും സമര്‍പ്പിക്കണമേ. അങ്ങയുടെ ശക്തമായ മാധ്യസ്ഥതയാല്‍ ,അങ്ങയുടെ പരിശുദ്ധ പുത്രന്‍ വഴി എനിക്ക് അനുഗ്രഹങ്ങള്‍ ചൊരിയണമേ. ഏറ്റവും സ്നേഹമുള്ള പിതാവേ അങ്ങ് എന്നോട് കാണിക്കുന്ന സ്നേഹത്തിനു ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. എന്‍റെ യൌസേപ്പു് പിതാവേ...അങ്ങയുടെ കൈകളില്‍ വിശ്രമിക്കുന്ന ഈശോയേ വിളിച്ചുണര്‍ത്തി ശല്ല്യപ്പെടുത്തണമെന്നു അഭ്യര്‍ഥിക്കാനുള്ള ശക്തി എനിക്കില്ല.പകരം എന്‍റെ നാമത്തില്‍ അവനെ മെല്ലെ സ്പര്‍ശിച്ചു അവന്‍റെ നെറുകയില്‍ എനിക്ക് വേണ്ടി ചുംബിക്കണമേ. എന്‍റെ മരണസമയത്ത് ഈ ചുംബനം എനിക്ക് തിരിച്ചു നല്‍കണമെന്നു അവനോട് അഭ്യര്‍ഥിക്കണമേ. നല്ല മരണത്തിന്‍റെ മധ്യസ്ഥ ,ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ .... ആമ്മേന്‍